എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിര്‍വഹിക്കാനെത്തി; യെമന്‍ പൗരന്‍ സൗദിയില്‍ അറസ്റ്റില്‍

Update: 2022-09-13 12:50 GMT

മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്കുവേണ്ടി ഉംറ നിര്‍വഹിച്ചുവെന്ന് അവകാശപ്പെട്ട് ബാനറുമായി മക്കയിലെത്തിയ യെമന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഉംറ നിര്‍വഹിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വ്യാപകമായതോടെയാണ് സൗദി അധികൃതര്‍ തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ച മക്കയിലെ മസ്ജിദുല്‍ ഹറമില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.

'അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനുവേണ്ടിയുള്ള ഉംറ' എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.

ബാനറുകളും മുദ്രാവാക്യങ്ങളുമായി മക്കയിലേക്ക് വരുന്നതിന് വിലക്കുണ്ട്.

ഉംറയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും അതിനാലാണ് അറസ്റ്റെന്നും സൗദി അധികൃതര്‍ അറിയിച്ചു.

Tags: