പെൺപാതി സെമിനാർ ചൊവ്വാഴ്ച

Update: 2022-11-28 02:24 GMT


                                                                                        കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന 'പെൺപാതി' സെമിനാർ 29 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കും. 'മാധ്യമമേഖലയിലെ പെൺകരുത്തും പിൻവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ. 

രാവിലെ 10ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്യും. 

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത വിഷയം അവതരിപ്പിക്കും.

മാധ്യമ പ്രവർത്തക കെ.കെ. ഷാഹിന, അഡ്വ.പി.എം. ആതിര (അഭിഭാഷക) തുടങ്ങിയവർ സംസാരിക്കും. വനിത കമീഷൻ അംഗം അഡ്വ ഇന്ദിര രവീന്ദ്രൻ സംബന്ധിക്കും. 

കേരളത്തിലെ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്ക് തൊഴിലിടങ്ങളിലും പുറത്തും വിവേചനരഹിതമായും സുരക്ഷിതമായും ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്നതിനു ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സെമിനാർ ചർച്ച ചെയ്യുമെന്ന് കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും പത്രക്കുറിപ്പിൽ അറിയിച്ചു. വനിതകൾക്ക്‌ നിലവിൽ ലഭ്യമായ നിയമപരിരക്ഷയെക്കുറിച്ച് പ്രഭാഷണങ്ങളുണ്ടാകും. അച്ചടി, ഇലക്ട്രോണിക്സ്,നവ മാധ്യമങ്ങളിൽ വനിതകളുടെ സാന്നിധ്യം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സെമിനാർ നടത്തുന്നത്. സെമിനാറിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ഉൾപ്പെടുത്തി സെമിനാറിന്റെ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

Similar News