കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചു

Update: 2025-07-07 05:34 GMT

തൃശൂര്‍: മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചു. കടുവയെ ഇനി 21 ദിവസം പാര്‍ക്കിലെ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. കാട്ടില്‍ നിന്ന് പിടികൂടുന്ന മൃഗങ്ങളെ പുത്തൂരിലേക്കാണ് പൊതുവെ എത്തിക്കുക. ഇവിടെ നിന്ന് വേണ്ട വിധത്തിലുള്ള പരിശീലനം നല്‍കുകയും ശേഷം പുറത്തിറക്കുകയും ചെയ്യും.

നിലവില്‍ കൂട്ടിലായ കടുവ തന്നെയാണ് ടാപ്പിങ് തൊഴിലാളിയെ കടിച്ചു കൊന്നതെന്നാണ് നിഗമനം. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത് കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ച നാട്ടുകാര്‍ അതിനെ വെടിവച്ചു കൊല്ലാന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കടുവയുടെ വിഷയത്തില്‍ വിദഗ്ധ സമിതി കൂടി തീരുമാനമെടുക്കും എന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയെ എത്തിക്കാന്‍ തീരുമാനമായത്.

Tags: