കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി

Update: 2024-02-15 07:33 GMT

തിരുവനന്തപുരം: കിഫ്ബിക്കെതിരേ സിഎജി റിപോര്‍ട്ട്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നാണ് പ്രധാന വിമര്‍ശനം. കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ ഒഴിഞ്ഞു മാറാനാവില്ല. പെര്‍ഷന്‍ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Similar News