കിഫ്ബിക്കെതിരെ വീണ്ടും സിഎജി: കിഫ്ബി വഴിയുള്ള വായ്പകള്‍ കടക്കെണി ഉയര്‍ത്തുമെന്ന് സിഎജി

കിഫ്ബിയുടെ വായ്പയും ചെലവും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു

Update: 2021-11-11 11:56 GMT

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള വായ്പകള്‍ കടക്കെണി ഉയരുന്നതിന് ഇടയാക്കുമെന്ന് സിഎജി റിപോര്‍ട്ട്. പൊതു ഫണ്ട് ഉപയോഗിച്ചാണ് കിഫ്ബിയുടെ തിരിച്ചടവ് നടത്തുന്നത്. കിഫ്ബി വഴിയുള്ള വായ്പകള്‍ കടക്കെണി ഉയരുന്നതിന് ഇടയാക്കും. കിഫ്ബിയുടെ വായ്പയും ചെലവും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ കിഫ്ബിക്കെതിരായ സിഎജിയുടെ സമാനമായ കണ്ടെത്തലിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കിഫ്ബിക്ക് നിയമസഭ അംഗീകരാമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പറഞ്ഞിരുന്നത്. ഇതാണ് സിഎജി തള്ളിയിരിക്കുന്നത്. കിഫ്ബി വഴിയുള്ള വായപകള്‍ ആകസ്മിക വായ്പകളായി കണക്കാക്കാമെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി.

Tags:    

Similar News