സാമ്പത്തിക മാന്ദ്യം: ഭവന നിര്‍മാണത്തിന് 10,000 കോടിയുടെ പാക്കേജ്

രാജ്യത്ത് മുടങ്ങികിടക്കുന്ന 1600 പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 10,000 കോടി രൂപ നീക്കിവെക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Update: 2019-11-06 18:11 GMT

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം മൂലം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കാനുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് മുടങ്ങികിടക്കുന്ന 1600 പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 10,000 കോടി രൂപ നീക്കിവെക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതുകൂടാതെ റിയല്‍ എസ്‌റ്റേറ്റ് മേഖലക്കായി എസ്ബിഐ, എല്‍ഐസി യൂനിറ്റുകള്‍ 25,000 കോടി രൂപയും സമാഹരിക്കും.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്താനുള്ള ഇളവുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Tags:    

Similar News