പൗരത്വ-ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിറങ്ങി

ഡിജിപി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍ എന്നിവര്‍ തുടര്‍നടപടി സ്വീകരിക്കണം

Update: 2021-03-01 13:38 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സിഎഎ-എന്‍ആര്‍സി പൗരത്വ പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേസുകള്‍ പിന്‍വലിക്കാന്‍ നേരത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

രജിസ്റ്റര്‍ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്നിവ പരിശോധിച്ച് ഡിജിപി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍ എന്നിവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

Tags: