പൗരത്വ ഭേദഗതി നിയമം: ജെഡിയുവില്‍ പ്രതിസന്ധി പുകയുന്നു; പവന്‍ വര്‍മയ്‌ക്കെതിരേ നിതീഷ് കുമാര്‍

പൗരത്വ ഭേദഗതി നിയമത്തില്‍ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്

Update: 2020-01-23 06:26 GMT

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായി പവന്‍ വര്‍മയും തമ്മിലുള്ള പോര് മുറുകുന്നു. പവന്‍ വര്‍മയ്ക്ക് വേണമെങ്കില്‍ ഏത് പാര്‍ട്ടിയിലും പോകുന്നതിനുള്ള അവകാശമുണ്ടെന്നും അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിനെയും ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് ആ സഖ്യം നീട്ടുന്നതിനുമെതിരേ പവര്‍ വര്‍മ വിമര്‍ശനമുന്നയിച്ചിരുന്നു. ബിജെപി പുതിയ നിമയ ഭേദഗതിയിലൂടെ മതേതരത്വത്തിനും ഇന്ത്യയെന്ന ആശയത്തിനും വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണെന്നാണ് വിമര്‍ശനം.

ഇതേ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ട്വീറ്റും പവന്‍ വര്‍മ ചെയ്തിരുന്നു. ഇതിനെതിരേയും നിതീഷ് രംഗത്തെത്തി.

ഇത്തരം പ്രസ്താവനകള്‍ തനിക്ക് അമ്പരപ്പുണ്ടാക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഇതാണോ സംസാരത്തിന്റെ രീതി അദ്ദേഹം ചോദിച്ചു.  

Tags:    

Similar News