സി എന്‍ അഹമ്മദ് മൗലവി പുരസ്‌കാരം കെ സി സലീമിന്

Update: 2022-12-07 09:02 GMT

കോഴിക്കോട്: ഇസ്‌ലാമിക ചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന സി എന്‍ അഹമ്മദ് മൗലവിയുടെ പേരില്‍ എംഎസ്എസ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്ന് എഴുത്തുകാരനും വിവര്‍ത്തകനുമായ കെ സി സലിം അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യത്തിന്ന് വിവര്‍ത്തനത്തിലൂടെയും മൗലിക രചനകളിലൂടെയും നല്‍കിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്.

ജമാല്‍ കൊച്ചങ്ങാടി, മുജീബ് റഹ്മാന്‍ കിനാലൂര്‍, എ കെ അബ്ദുല്‍ മജീദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. ഡിസംബര്‍ അവസാനത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തലശ്ശേരി സ്വദേശിയും റിട്ട.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ കെ സി സലിം, സിയാവുദ്ദീന്‍ സര്‍ദാര്‍, മുഹമ്മദ് അസദ്, തുടങ്ങിയവരുടേതുള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

Tags:    

Similar News