കേരളത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

Update: 2020-07-30 07:27 GMT

ന്യൂഡല്‍ഹി: എം പി വീരേന്ദ്ര കുമാര്‍ മരിച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന് നടക്കും. ഇതോടൊപ്പം യുപിയിലെ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാവിലെയാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

രാജ്യസഭയിലെ ബെനി പ്രസാദ് വര്‍മ മരിച്ച സീറ്റിലേക്കാണ് യിപിയിലെ തിരഞ്ഞെടുപ്പ്.

വര്‍മയുടെ അംഗത്വം ജൂലൈ 2022 വരെയാണ്. വീരേന്ദ്ര കുമാറിന്റേത് ഏപ്രില്‍ 2022നും അവസാനിക്കും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 6ന് പുറത്തിറക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നു തന്നെ നടക്കും. 

Tags:    

Similar News