കഴക്കൂട്ടം-കാരോട് ബൈപാസ് ടോള്‍ ശാശ്വതമായി നിര്‍ത്തിവയ്ക്കണം; മുഖ്യമന്ത്രിക്ക് എസ്ഡിപിഐയുടെ മാസ് മെയിലിങ്
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപാസിലെ അന്യായ ടോള്‍ പിരിവ് ശാശ്വതമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുഖ്യമന്ത്രി പിണറായി വിജയന് മാസ് മെയിലിങ് നടത്തി. മാസ് മെയിലിങ്ങിന്റെ ഉദ്ഘാടനം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള നിര്‍വഹിച്ചു.
ഈ ടോള്‍ പിരിവില്‍ ഏറെ ദുരിതമനുഭവിക്കുന്നത് പ്രദേശവാസികളാണ്. ഈ അന്യായ ടോള്‍ പിരിവ് ശാശ്വതമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. പാര്‍ട്ടി ആഹ്വാനപ്രകാരം, ഈ പൗരവിരുദ്ധ നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുഖ്യമന്ത്രിക്ക് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ മാസ് മെയ്‌ലിങ് നടത്തുകയാണെന്നും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അറിയിച്ചു.