''സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങൂ; യാത്ര ഒഴിവാക്കൂ''; ഉല്‍സവകാല കൊവിഡ് ആരോഗ്യമാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യം ഉല്‍സവ കാലത്തിലേക്ക് കടന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ശീലിച്ച് അനാവശ്യയാത്രകള്‍ ഒഴിവാക്കാനാണ് ഉപദേശം. വിവിധ രാജ്യങ്ങളില്‍ പുതുതായി കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഓണ്‍ലൈന്‍ മോഡില്‍ സാധനങ്ങള്‍ വാങ്ങുക, അനാവശ്യയാത്രകള്‍ ഒഴിവാക്കുക, കൊവിഡ് ഗൈഡ് ലൈന്‍ പാലിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കുക, ഒത്തുചേരല്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
സംസ്ഥാന സര്‍ക്കാരുകളോടും ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മാളുകളിലും പ്രാദേശിക മാര്‍ക്കറ്റിലും പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ അധികാരികളോടും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.