നിരീക്ഷണ കാമറ നിര്‍ബന്ധമാക്കിയാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ്സുടമകള്‍

Update: 2023-02-17 11:42 GMT

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ്സുടമകള്‍. അനുകൂല തീരുമാനമില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്നാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ കാമറയ്ക്ക് വേണ്ടി പണം കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ബസ്സുടമകള്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 28ന് മുമ്പ് എല്ലാ ബസ്സുകളിലും കാമറകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബസ്സില്‍ നിന്ന് റോഡും കൂടാതെ ബസ്സിന് ഉള്‍വശവും കാണത്തക്കവിധം രണ്ട് കാമറയാണ് സ്ഥാപിക്കേണ്ടത്. ഇതിന്റെ 50 ശതമാനം തുക റോഡ് ഫണ്ട് ബോര്‍ഡ് നല്‍കുമെന്നാണ് വാഗ്ദാനം.

Tags:    

Similar News