ഇടുക്കി: അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റു മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന് ജോര്‍ജ്(34)ആണ് മരിച്ചത്. ബസ് സര്‍വീസ് സമയക്രമവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന് മനീഷ് ആണ് ബോബനെ കുത്തിയത്. ഇയാള്‍ക്കും പരിക്കേറ്റു. പോലീസ് അന്വേഷണം ആരംഭിച്ചു.