കോഴിക്കോട്: ഫറോക്കില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി . ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. എഴിഞ്ഞിലം കരുമകന്‍കാവിനു സമീപമാണ് അപകടം. ഫാറൂഖ് കോളേജില്‍ നിന്ന് കാരാട് ഭാഗത്തേക്ക് സര്‍വീസ് നടത്താന്‍ പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് ബസില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മേത്തില്‍തൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്താണ് ബസ് വീടിന്റെ ചുമരിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.