കാസര്‍കോട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി; അഞ്ച് മരണം

Update: 2025-08-28 09:22 GMT

കാസര്‍കോട്: സ്‌റ്റോപ്പിലേക്ക് ബസ് ഇടിച്ചുകയറി അഞ്ചുപേര്‍ മരിച്ചു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത്.മരിച്ചവരില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. കര്‍ണാടക ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്.ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് സൂചന. സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഒട്ടോയില്‍ ഇടിച്ചതിനേതുടര്‍ന്ന് ഒട്ടോറിക്ഷാ ഡ്രൈവറും മരിച്ചെന്നാണ് വിവരം.സംഭവത്തില്‍ പോലിസ് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ കേസെടുത്തു.

Tags: