യോണ്ടെ: കാമറൂണില്‍ ബസ് അപകടത്തില്‍ 60 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫൗബാനില്‍നിന്ന് യോണ്ടെയിലേക്ക് പുറപ്പെട്ട 70 സീറ്റ് ബസാണ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടം സംഭവിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ബസില്‍ 70 യാത്രക്കാരുണ്ടായിരുന്നു. അപകടം നടന്നയുടന്‍ ഗ്രാമവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.