എല്‍കെജി വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം; ബസ് ക്ലീനര്‍ അറസ്റ്റില്‍

Update: 2025-12-19 09:25 GMT

മലപ്പുറം: മലപ്പുറത്ത് എല്‍കെജി വിദ്യാര്‍ഥിയെ ബസ് ക്ലീനര്‍ ലൈംഗികമായി ഉപദ്രവിച്ചു. സ്‌കൂള്‍ ബസില്‍ വച്ചായിരുന്നു അതിക്രമം. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെ കല്‍പകഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു.

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. വിവരമറിഞ്ഞ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

Tags: