ബസ് ചാര്‍ജ്ജ് വര്‍ധന; വിദ്യാര്‍ഥി പ്രതിനിധികളുമായി ഡിസംബര്‍ രണ്ടിന് ചര്‍ച്ച

Update: 2021-11-25 07:34 GMT

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഡിസംബര്‍ 2ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിലാണ് ചര്‍ച്ച

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധനവ് പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെകുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.

അധിക ഭാരം അടിച്ചേല്‍പിക്കാതെയുള്ള വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ബസ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന. എങ്കിലും കടുംപിടിത്തം ഉണ്ടാകില്ലെന്നാണ് സൂചന.

അതേസമയം, ശബരിമല മണ്ഡലകാലത്തിന് ശേഷമേ നിരക്ക് വര്‍ധവനുണ്ടാകൂ എന്നാണ് സൂചന.

Tags:    

Similar News