കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; ബസ്സ് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്ന് പെരുമണ്ണയിലേക്ക് സര്‍വീസ് നടത്തുന്ന സിറ്റി സര്‍വീസ് സ്വകാര്യ ബസ്സിനാണ് മാങ്കാവ് കഠിപ്പിനിയില്‍ വച്ച് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.40നാണ് സംഭവം.
ബസ്സിന്റെ മുന്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ ബസ്സ് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ആളുകളെ പെട്ടന്ന് ഒഴിപ്പിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ്സില്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. തീപ്പിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.