ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 17 പേര്‍ക്ക് പരിക്ക്
തൃശൂര്‍: കേച്ചേരിഅക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇരുവാഹനങ്ങളും ഇടിച്ചയുടന്‍ മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.10നായിരുന്നു അപകടം.
ബൈപ്പാസിലൂടെ എത്തിയ ബസ്സും വടക്കാഞ്ചേരി ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും ഇടിച്ചയുടന്‍ മറിയുകയായിരുന്നു. ബസ്സിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ഗുരുതരമായ പരിക്കില്ല. എരുമപ്പെട്ടി പോലിസും കുന്നംകുളം അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനങ്ങള്‍ മാറ്റി.