കിറ്റേഗ: ആഫ്രിക്കന്‍ രാജ്യമായ ബിറുണ്ടിയില്‍ തടവുകാര്‍ തിങ്ങി നിറഞ്ഞ ജയിലിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. ബിറുണ്ടി വൈസ് പ്രസിഡന്റ് പ്രോസ്പര്‍ ബസോംബന്‍സാണ് ദുരന്തത്തിന്റെ വിവരം പുറത്തുവിട്ടത്. അപകടത്തില്‍ 60ഓളം പേര്‍ക്ക് പരിക്കുണ്ട്. രാജ്യത്തെ വലിയ ജയിലുകളിലൊന്നാണ് തലസ്ഥാനമായ കിറ്റേഗയിലുള്ളത്.
തീപിടിച്ചിട്ടും സെല്ലുകള്‍ തുറന്നുവിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഒരു തടവുകാരനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉയരത്തിലേക്ക് തീ പടരുന്നതുകണ്ടിട്ടും സെല്ല് തുറക്കാന്‍ തയ്യാറായിരുന്നില്ലെന്നും തടവുകാരന്‍ പറഞ്ഞു. ഈ വര്‍ഷം ഈ ജയിലില്‍ നടക്കുന്ന രണ്ടാമത്ത വലിയ തീപിടിത്തമാണ് ഇത്.
ആദ്യത്തെ തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
400 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1,500 പേരെ പാര്‍പ്പിച്ചിരുന്നു. തടവുകാരുടെ സംഖ്യ വര്‍ധിച്ചതിനെത്തുടര്‍ന്ന് ജൂണില്‍ പ്രിസിഡന്റ് 5,255 പേരെ മോചിപ്പിച്ചു. 4100 പേരെ പാര്‍പ്പിക്കാനുള്ള ജയിലില്‍ 13,200 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.