തിരുവനന്തപരും: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുര്‍ന്ന് അടച്ച തിരുവനന്തപുരം വിമാനത്താളം തുറന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കാണ് വിമാനത്താവളം തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങിയത്.
വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളം ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ടത്. എന്നാല്‍ ശ്രീലങ്കാന്‍ തീരം വഴി നിലം തൊട്ട ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെന്നാണ് റിപോര്‍ട്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.