തിരുവനന്തപുരം: ശ്രീലങ്കന്‍ തീരം വഴി കേരളത്തിലെത്തുന്ന ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടതും സ്വീകരിച്ചതുമായി മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, പോലിസ് ചീഫ്, വിവിധ വകുപ്പുകളുടെ മേധാവിമാര്‍, കോസ്റ്റ് ഗാര്‍ഡ്, നാവിക സേന തുടങ്ങിയയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതുവരെ സ്വീകരിച്ച സജ്ജീകരണങ്ങള്‍ വിശദീകരിച്ച ചീഫ് സെക്രട്ടറി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകള്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്‌സിന്റെ സജ്ജീകരണങ്ങള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്‌സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്.