ബുള്ളി ബായ്: ഓണ്‍ലൈന്‍ ലൈംഗിക, വംശീയ അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കേസ് നടപടികളില്‍ ആവശ്യമായ ഇടപെടല്‍ നടത്തണം

Update: 2022-01-11 13:49 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സമൂഹ്യപ്രവര്‍ത്തകരായ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചു ലൈംഗിക, വംശീയ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു പരാതി നല്‍കി.

തുടര്‍ച്ചയായി നടക്കുന്ന ഈ അപവാദ പ്രചരണങ്ങളില്‍ അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടിയെടുക്കണം.

കേസ് നടപടികളില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാര്‍ത്ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്. നേരത്തെ വിഷയത്തിലെ സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News