ബുള്ളറ്റ് മോഷണം: കോട്ടക്കലും തിരൂരും വ്യത്യസ്ത കേസുകളില്‍ മൂന്നു പേര്‍ അറസ്റ്റില്‍
കോട്ടക്കല്‍: ബുള്ളറ്റ് മോഷണവുമായി ബന്ധപ്പെട്ട് കോട്ടക്കലും തിരൂരുമായി വ്യത്യസ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരൂര്‍ കൂട്ടായി സ്വദേശികളായ കോയസാന്റകത്ത് മുഹമ്മദ് റാഫി (28), മുല്ലപ്പള്ളി ഷൗക്കത്ത് (26) എന്നിവരും മറ്റൊരു കേസില്‍ തിരൂര്‍ പുല്ലൂര്‍ സ്വദേശിയായ ആലുക്കല്‍ ജുനൈദുമാണ് (25) അറസ്റ്റിലായത്. മോഷണം പോയ ബുള്ളറ്റ് ബുധനാഴ്ച തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കോട്ടക്കല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
തിരൂരില്‍നിന്നും കോട്ടക്കലില്‍നിന്നും മോഷണം പോയ ബുള്ളറ്റുകള്‍ കണ്ടെടുത്ത കേസിലാണ് മൂന്നാമത്തെ പ്രതി ജുനൈദിനെ അറസ്റ്റ് ചെയ്തത്. രണ്ട് ബുള്ളറ്റുകളും ജുനൈദില്‍ നിന്ന് പിടികൂടി.
വിലകൂടിയ ബൈക്കുകള്‍ മോഷ്ടിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുളളവരാണ് പ്രതികളെന്ന് പൊലിസ് അറിയിച്ചു. എസ്.ഐ കെ. സുരേന്ദ്രന്‍, എ.എസ്.ഐ രജീന്ദ്രന്‍, സി.പി.ഒമാരായ സെബാസ്റ്റ്യന്‍ വര്‍ഗീസ്, സുരാജ്, അന്‍വര്‍ സാദത്ത്, പി. സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.
