ഹരിയാനയിലെ റെവാരിയില്‍ ബുള്‍ഡോസര്‍രാജ്; പൊളിച്ചുമാറ്റിയത് നാല് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കോളനി
റെവാരി: ഹരിയാനയിലെ റെവാരിയിലെ കോളനി പൊളിച്ചുമാറ്റി അധികൃതര്‍. അനധികൃത നിര്‍മ്മാണമെന്നാരോപിച്ചാണ് നടപടി. റെവാരി-കലുവാസ് റോഡില്‍ ഏകദേശം നാല് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കോളനി ജില്ലാ ടൗണ്‍ പ്ലാനറുടെ സംഘം പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടം നിയമിച്ച ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ കനത്ത പോലിസ് ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പൊളിച്ചുമാറ്റല്‍ നടപടികള്‍ നടന്നത്. അതേസമയം, നിയന്ത്രിത പ്രദേശത്തോ നഗരപ്രദേശത്തോ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തരുതെന്നും, ഒരു പ്ലോട്ട് വാങ്ങുന്നതിനുമുമ്പ്, നിയമസാധുത ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു.