കോട്ടയത്ത് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു

Update: 2022-09-08 10:11 GMT

കോട്ടയം: പാമ്പാടിയില്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു.

പോത്ത് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പോലിസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു.

Tags: