ബജറ്റ് സമ്മേളനം ഫെബ്രുവരി 18ന്; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Update: 2022-02-08 02:57 GMT

തിരുവനന്തപുരം; നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.

ഫെബ്രുവരിയില്‍ സമ്മേളനം തുടങ്ങിയാലും അല്‍പം ഇടവേളയിട്ട് വീണ്ടും ചേരാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ അത് ആശ്വാസമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ഇപ്പോഴത്തെ തീരുമാനമനുസരിച്ച് ഫെബ്രുവരി 18 മുതല്‍ 24 വരെ സഭ ചേരും. പിന്നീട് മാര്‍ച്ച് 11നു വീണ്ടും ചേര്‍ന്ന് 24ന് പിരിയും.

ഫെബ്രുവരി 18ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും. 21ന് പിടി തോമസിന് ചരമോപചാരം, 22 മുതല്‍ 24 വരെ നന്ദിപ്രമേയചര്‍ച്ച.