ബഡ്ജറ്റ് മല്‍സ്യത്തൊഴിലാളികളെ വഞ്ചിച്ചു: പ്രതാപന്‍ എംപി

മല്‍സ്യകച്ചവടത്തിലൂടെയും അനുബന്ധ മേഖലകളിലൂടെയും മല്‍സ്യബന്ധന മേഖലയിലെ ചെറുപ്പക്കാര്‍ക്ക് മെച്ചമുണ്ടാകുമെന്ന് വാക്കാല്‍ പറഞ്ഞുപോയ ധനമന്ത്രി അതെങ്ങനെയാണെന്നതിന്റെ സൂചന പോലും നല്‍കിയില്ല. ഉപരിപ്ലവമായ വാക്പ്രയോഗങ്ങള്‍ കൊണ്ട് ഫിഷറീസ് മേഖലയെ അവഗണിക്കുകയാണ് സത്യത്തില്‍ ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്നും പ്രതാപന്‍ ആരോപിച്ചു

Update: 2020-02-01 13:03 GMT

ന്യൂഡല്‍ഹി: അടിമുടി കോര്‍പറേറ്റ് പ്രീണനം നടപ്പിലാക്കിയ കേന്ദ്ര ബഡ്ജറ്റ് മല്‍സ്യബന്ധന മേഖലയെയും മല്‍സ്യത്തൊഴിലാളികളെയും വഞ്ചിക്കുന്നതാണ് എന്ന് അഖിലേന്ത്യാ മല്‍സ്യത്തൊഴിലാളി കൊണ്‍ഗ്രസ്സ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എംപി കുറ്റപ്പെടുത്തി.

2025ഓടെ ഒരുലക്ഷം കോടി രൂപയുടെ കയറ്റുമതി മല്‍സ്യമേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കണ്ടില്ലെന്ന് വെച്ചത് സങ്കടകരമാണ്. മല്‍സ്യത്തൊഴിലാളികളുടെ ദയനീയമായ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനോ അധ്വാനത്തിനുള്ള ഫലം ഉറപ്പുവരുത്താനോ വേണ്ട ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ഇക്കുറിയും ആവിഷ്‌കരിച്ചിട്ടില്ല.

മല്‍സ്യകച്ചവടത്തിലൂടെയും അനുബന്ധ മേഖലകളിലൂടെയും മല്‍സ്യബന്ധന മേഖലയിലെ ചെറുപ്പക്കാര്‍ക്ക് മെച്ചമുണ്ടാകുമെന്ന് വാക്കാല്‍ പറഞ്ഞുപോയ ധനമന്ത്രി അതെങ്ങനെയാണെന്നതിന്റെ സൂചന പോലും നല്‍കിയില്ല. ഉപരിപ്ലവമായ വാക്പ്രയോഗങ്ങള്‍ കൊണ്ട് ഫിഷറീസ് മേഖലയെ അവഗണിക്കുകയാണ് സത്യത്തില്‍ ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്നും പ്രതാപന്‍ ആരോപിച്ചു

Tags:    

Similar News