തിരുവനന്തപുരം: ബി.എസ്‌സി പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഏപ്രില്‍ 29ന് നടത്തും. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കോളേജ്/ കോഴ്‌സ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscetnre.kerala.gov.in വഴി 28ന് ചെയ്യണം. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന എന്‍.ഒ.സി രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 64.