മീഡിയാവണ്‍ ചാനലിന് സംപ്രേഷണവിലക്ക്: മറുപടി നല്‍കാന്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-02 11:18 GMT

ന്യൂഡല്‍ഹി: മലയാളം ചാനലായ മീഡിയാവണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വിലക്കിനെതിരേ ചാനല്‍നല്‍കിയ പരാതി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് മറുപടിക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നേരത്തെ ഉത്തരവിട്ടിരുന്നത്. നാലാഴ്ച വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷേ, കോടതി വഴങ്ങിയില്ല. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍തന്നെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയാവണിന്റെ സംപ്രേഷണം തടഞ്ഞത്. അതിനെതിരേ മാനേജ്‌മെന്റും എഡിറ്ററും തൊഴിലാളി യൂനിയനും കോടതിയെ സമീപിച്ചു. ഹൈക്കോടതി കേന്ദ്രത്തിന്റെ വിധി അംഗീകരിച്ചെങ്കിലും സുപ്രിംകോടതി സംപ്രേഷണം തുടരാന്‍ അനുമതി നല്‍കി. മാര്‍ച്ച് 16ന് സംപ്രേഷണം പുഃരാരംഭിച്ചു. ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Tags:    

Similar News