സംപ്രേഷണ വിലക്ക്: മീഡിയാവണിന്റെ ഹരജി നാളെ സുപ്രിംകോടതിയില്‍

Update: 2022-03-09 14:46 GMT

ന്യൂഡല്‍ഹി; മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേയുള്ള ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്ററും സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗി, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി എന്നിവര്‍ ഹാജരാകും.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ ചാനല്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ എന്താണ് അതിനുളള കാരണമെന്ന് ഇതുവരെയും കേന്ദ്രം ഹരജിക്കാരെ അറിയിച്ചിട്ടില്ല.

Tags:    

Similar News