കണക്ക് പറഞ്ഞ് കൈക്കൂലി; ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2023-01-04 02:21 GMT

കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മണ്ണുകടത്ത് സംഘങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. മണ്ണ് കടത്താന്‍ കൈക്കൂലി വാങ്ങിയ അയ്യമ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തു.

മണ്ണുകടത്ത് സംഘങ്ങളില്‍ നിന്ന് എസ്‌ഐ കണക്ക് പറഞ്ഞ് കൈകൂലി വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. എസ്‌ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. സംഭവസമയത്ത് ബൈജുവിന് ഒപ്പമുണ്ടായിരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. ഇതിനായി എറണാകുളം റേഞ്ച് ഡിഐജി ഇന്ന് ഉത്തരവ് ഇറക്കും. ഇവരെ നിലവില്‍ കളമശ്ശേരി എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി.

Tags: