കൊവിഡ് ബാധിച്ച അമ്മമാര്‍ക്ക് പാലൂട്ടാം; മക്കളില്‍നിന്ന് ആറ് അടി അകലം സൂക്ഷിക്കണമെന്നും കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച അമ്മമാര്‍ക്ക് പാലൂട്ടുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പാലൂട്ടിയ ശേഷം മക്കളില്‍ നിന്ന് ആറ് അടി അകലം സൂക്ഷിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ കൊവിഡ് ആരോഗ്യനിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് അടക്കമുള്ള എല്ലാ പരിശോധനകളും ഗര്‍ഭിണികളില്‍ നടത്തണം. ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ ഗര്‍ഭിണികളെ രോഗം ബാധിച്ചിട്ടുണ്ട്.
ഗര്‍ഭിണികളില്‍ ഓക്‌സിന്റെ അളവ് കുറയുകയാണെങ്കില്‍ അമ്മക്കും കുഞ്ഞിനും അപകടം ചെയ്യും. വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും സ്വീകരിക്കാം. വാക്‌സിന്‍ മറ്റൊരു ശരീരകലയെയും ബാധിക്കില്ലെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ച അമ്മ കുഞ്ഞിന് സുരക്ഷയൊരുക്കുമെന്നും നിര്‍ദേശത്തിലുണ്ട്. മുലപ്പാലിലൂടെ കുഞ്ഞിലേക്ക് പ്രതിരോധം പകര്‍ന്നുതരികയും ചെയ്യും- ഗര്‍ഭിണികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഉപദേശങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.