പ്രവാചക നിന്ദ: കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വിളിച്ച യോഗം ബഹിഷ്‌ക്കരിച്ച് മുസ്‌ലിം സംഘടനകള്‍

ഇന്ന് വൈകിട്ട് തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു സയ്യിദ് ഷെഹസാദി യോഗം നിശ്ചയിച്ചിരുന്നത്

Update: 2022-06-09 14:51 GMT

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വിളിച്ച മതസംഘടനകളുടെ യോഗം ബഹിഷ്‌ക്കരിച്ച് മുസ്‌ലിം സംഘടനകള്‍. ബിജെപി വക്താവിന്റെ പ്രവാചക നിന്ദയില്‍ ന്യൂനപക്ഷ കമ്മീഷണര്‍ പ്രതികരിച്ചില്ല എന്ന് ആരോപിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്. ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു സയ്യിദ് ഷെഹസാദി യോഗം നിശ്ചയിച്ചിരുന്നത്.

Tags: