അതിര്‍ത്തിത്തര്‍ക്കം: അസം മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ നിന്ന് നീക്കം ചെയ്ത് മിസോറം സര്‍ക്കാര്‍

Update: 2021-08-01 13:52 GMT

ഗുവാഹത്തി: അതിര്‍ത്തിത്തര്‍ക്കം മൂര്‍ച്ഛിച്ച് ആറ് പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അസമിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരേ മിസോറം പോലിസ് എടുത്ത കേസില്‍ നിന്ന് അസം മുഖ്യമന്ത്രിയെ ഒഴിവാക്കി. ചര്‍ച്ചയിലൂടെയാവണം പ്രശ്‌നം പരിഹരിക്കേണ്ടതെന്ന കേന്ദ്ര സര്‍ക്കാര്‍ സൂചനയെത്തുടര്‍ന്നാണ് അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ്മക്കെതിരേയുള്ള കേസ് മിസോറം പിന്‍വലിച്ചത്. കേസെടുത്തിരുന്നെങ്കിലും അസം മുഖ്യമന്ത്രിക്ക് സമന്‍സ് അയച്ചിട്ടില്ല. ഇനി അയക്കില്ലെന്നും പോലിസ് അറിയിച്ചു. 

അതേസമയം അസം പോലിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസ് തുടരും.

അതിര്‍ത്തിത്തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസം സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കാന്‍ ഇതല്ല വഴിയെന്ന് ഇന്ന് രാവിലെ അസം മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തെന്നും ഉദ്യോഗസ്ഥരെ മിസോറം പോലിസിന് വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News