'സുല്‍ത്താന്‍ വാരിയംകുന്നന്‍' പ്രകാശനം ഒക്ടോബര്‍ 29ന്

Update: 2021-10-27 12:03 GMT

മലപ്പുറം: ടൂ ഹോണ്‍ ക്രിയേഷന്‍സ് 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പേരില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രപുസ്തകം പുറത്തിറക്കുന്നു. മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും മറ്റു പല അത്യപൂര്‍വ രേഖകളുമായാണ് ഈ പുസ്തകം ഇറങ്ങുന്നത്. കോമ്പസ് മൂവീസ് നിര്‍മ്മിക്കുന്ന 'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ് ആണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 29നു വൈകുന്നേരം 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ചായിരിക്കും പുസ്തകപ്രകാശനം നടക്കുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്.

പി ഉബൈദുള്ള എംഎല്‍എ, ടി കെ ഹംസ, പി സുരേന്ദ്രന്‍, പി ശിവദാസന്‍, പി പി അബ്ദുല്‍ റസാഖ്, കെ എസ് മാധവന്‍ തുടങ്ങി രാഷ്ട്രീയ സാഹിത്യ ചരിത്ര ചലചിത്ര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഗ്രന്ഥകാരന്‍ റെമീസ് അലി, സിക്കന്തര്‍ അരീക്കോട് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Tags:    

Similar News