'2 മണിക്ക് മുമ്പ് ബോംബ് പൊട്ടും'; തിരുവനന്തപുരത്ത് രണ്ടിടത്ത് ബോംബു ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടത്ത് ബോംബു ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ക്ലിഫ് ഹൗസിനും സൗത്ത് ഇന്ത്യന്‍ ബാങ്കിനുമാണ് ബോംബ് ഭീഷണിയെത്തിയത്. നേരത്തെ പല തരത്തിലുള്ള ഭീഷണി വന്നിരുന്നതിനാല്‍ വ്യാജ ഭീഷണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കു മുമ്പ് ബോംബ് പൊട്ടും എന്നാണ് സന്ദേശം. പോലിസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.