ഗുജറാത്തിലെ 32 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

Update: 2026-02-16 07:45 GMT

അഹമ്മദാബാദ്: വഡോദരയിലെ 17 ഉം അഹമ്മദാബാദിലെ 15 ഉം ഉള്‍പ്പെടെ ഗുജറാത്തിലെ 32 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഗുജറാത്തിനെ ഖാലിസ്ഥാന്‍ ആക്കുമെന്നും ഇന്ത്യയെ വിഭജിക്കുമെന്നുമാണ് ഭീഷണി.

ബോംബ് സ്‌ക്വാഡുകള്‍ സ്‌കൂളുകളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഒഴിപ്പിച്ചു, വാഹനങ്ങളും സ്‌കൂള്‍ പരിസരവും പരിശോധിച്ചുവരികയാണ്. മുന്‍കരുതല്‍ നടപടിയായി വഡോദരയിലെ ഉര്‍മി സ്‌കൂളിലെ ഡോര്‍മിറ്ററിയും ഒഴിപ്പിച്ചു.

Tags: