തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി. ഇടുക്കി, കാസര്‍കോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. നിലവില്‍ കോടതിയില്‍ പോലിസ് പരിശോധന നടത്തുകയാണ്. കോടതിക്ക് സമീപം റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകള്‍ പൊട്ടിത്തെറിച്ചില്ലെങ്കില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡ് പരിശോധിച്ചുവരികയാണ്. കാസര്‍കോട് ജില്ലാ കോടതിയില്‍ ഇന്ന് പുലര്‍ച്ചെ 3.22 നാണ് ബോംബ് വെച്ചതായി ഇ-മെയില്‍ സന്ദേശമെത്തിയത്. ''നിങ്ങളുടെ കോടതി സമുച്ചയത്തില്‍ 3 ആര്‍ഡിഎക്‌സ് അടങ്ങിയ ഒരു മനുഷ്യ ചാവേര്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം.
പത്തനംതിട്ട ജില്ലാ കോടതിയിലും ഇ-മെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ പോലിസ് പരിശോധന നടത്തുകയാണ്.