മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

Update: 2025-09-30 09:10 GMT

മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് (6 ഇ 762) നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ എട്ട് മണിയോടെ വിമാനം ഡല്‍ഹിയില്‍ ഇറങ്ങുന്നതിന് മുന്‍പാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി വിവരം ഉടന്‍ ക്രൂ അംഗങ്ങളെ അറിയിച്ചെങ്കിലും, പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പൈലറ്റ്, എയര്‍ഹോസ്റ്റസ് എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 200 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഭീഷണിക്കിടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതെ സാധാരണ നിലയില്‍ തുടരുകയായിരുന്നു. ഇമെയില്‍ അയച്ചയാളുടെ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പോലിസ് അന്വേഷണം തുടങ്ങി. നേരത്തെയും സമാനമായ രീതിയില്‍ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags: