മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി

Update: 2025-09-08 08:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും നേരെ ബോംബ് ഭീഷണി. ജില്ലാ കോടതിയുടെ ഇമെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് രണ്ടു സ്ഥലങ്ങളിലും പരിശോധന തുടങ്ങി. തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി സമാന ഭീഷണി സന്ദേശങ്ങള്‍ പതിവായി എത്തിയിരുന്നു.

Tags: