ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിന് ബോംബ് ഭീഷണി

Update: 2024-05-22 13:08 GMT

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന് ബോംബ് ഭീഷണി. ന്യൂഡൽഹി ഏരിയയിലെ നോർത്ത് ബ്ലോക്കിലെ പോലിസ് കൺട്രോൾ റൂമിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പോലിസ് കെട്ടിടത്തിൽ വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് പോലിസ് വ്യക്തമാക്കി. ഐപി വിലാസവും ഇമെയിലിൻ്റെ ഉൽഭവ സ്ഥലവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയിൽ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Tags:    

Similar News