പാലക്കാട്ട് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് ശേഖരം; മൂന്നുപേര്‍ കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട്ട് ബോംബ് ശേഖരം കണ്ടെത്തി പോലിസ്. ബിജെപി പ്രവര്‍ത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നടന്ന സ്‌ഫോടനത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍.
24 ഇലക്ട്രിക് ഡിക്റ്റനേറ്ററും അനധികൃതമായി നിര്‍മ്മിച്ച 12 സ്‌ഫോടക വസ്തുക്കളുമാണ് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ സുരേഷ് ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.