അഫ്ഗാനിസ്താനില്‍ ജുമുഅക്കിടെ ബോംബ് സ്‌ഫോടനം; 50ലേറെ മരണം

പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപോര്‍ട്ടുകളുണ്ട്.

Update: 2021-10-08 13:33 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ കുന്ദൂസില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ജുമുഅ പ്രാര്‍ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. കുട്ടികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.


പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപോര്‍ട്ടുകളുണ്ട്. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 40ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.




Tags: