കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫിസായ രാഷ്ട്രഭവനു നേരെ ബോംബാക്രമണം. പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം നടന്നത്. ഓഫിസിനു ചെറിയ കേടുപാടുകള്‍ പറ്റി. പുറത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധന്‍രാജിന്റെ ആറാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ.