കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

Update: 2022-09-23 04:02 GMT

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ സിദ്ധാ പുത്തൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫിസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോള്‍ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാല്‍ കേടുപാടുകള്‍ ഒന്നുമില്ല. പോലിസ് സംഭവസ്ഥലത്തെത്തി ബോബ് നിര്‍വ്വീര്യമാക്കി. സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags:    

Similar News