ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു

Update: 2021-02-16 03:46 GMT

മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ചതിനു ശേഷമാണ് താരം ജീവനൊടുക്കിയത്. ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമ രംഗത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിലുള്ളത്.


അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ വസതി. ടെലിവിഷന്‍ രംഗത്തും സന്ദീപ് പരിചിതനാണ്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.




Tags:    

Similar News