ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

Update: 2022-08-02 12:00 GMT

പേരാവൂര്‍(കണ്ണൂര്‍): പൂളക്കുറ്റി മേലേ വെള്ളറ കോളനിയില്‍ ഉരുള്‍പൊട്ടലില്‍ പെട്ട് കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. മേലേ വെള്ളറ കോളനിയിലെ പാലുമ്മി മണ്ണാളി ചന്ദ്രന്‍ എന്നയാളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേന, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്നും രണ്ടര കിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്.